ചൂരൽമലയിൽ പള്ളിയിലും മദ്രാസിലും താത്കാലിക ആശുപത്രി സംവിധാനം ഒരുക്കും ആരോഗ്യമന്ത്രി വീണാ ജോർജ്

0
144

വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 83 ആയി. വയനാട് ചൂരൽമലയിൽ പള്ളിയിലും മദ്രാസിലും താത്കാലിക ആശുപത്രി സംവിധാനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കൂടാതെ, ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പുതല ക്രമീകരണങ്ങൾ വിലയിരുത്തി.

പൊതുവിലെ സാഹചര്യം മന്ത്രി വിശദീകരിച്ചു. ഈ മേഖലയിലെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ കണക്കുകൾ കൃത്യമായെടുക്കണം. ആവശ്യമെങ്കിൽ താത്ക്കാലികമായി ആശുപത്രികൾ സജ്ജമാക്കാൻ നിർദേശം നൽകി. ആശുപത്രികളിലെ മോർച്ചറി സംവിധാനം വിലയിരുത്തണം. മൊബൈൽ മോർച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്താനും മന്ത്രി നിർദേശം നൽകി.

അതിനിടയിൽ ചൂരൽമലയിൽ വീണ്ടും ഉരുൾപ്പൊട്ടലുണ്ടായിയെന്ന് സംശയം.സൈന്യത്തിൻറെ 200 അംഗങ്ങൾ ദുരന്തമുഖത്ത് എത്തി. കൂടുതൽ സംവിധാനങ്ങൾ എത്തിക്കും. 330 അടി ഉയരമുളള താൽക്കാലിക പാലം എത്തിക്കും. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കോഴിക്കോട് സൈനിക ക്യാമ്പിൽ കൺട്രോൾ റൂം തുറക്കും. തിരുവനന്തപുരത്ത് നിന്നും കൂടുതൽ കരസേന എത്തും.