ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

0
88

ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു. ഹൃദയഭേദകമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 93 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 128 പേർ ചികിത്സയിലാണ്. ചാലിയാറിൽ നിന്ന് 13 മൃതദേഹങ്ങൾ കണ്ടെത്തി. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, 18 എണ്ണം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

വൈകുന്നേരം ലഫ്. കേണലിന്റെ നേതൃത്വത്തിൽ പുഴ മുറിച്ചു കടന്ന് മുണ്ടകൈയിൽ എത്തി രക്ഷപ്രവർത്തനം നടത്തി എന്നും മുഖ്യമന്ത്രി പറഞ്ഞു.ചുരൽമല മുണ്ടകൈ റോഡ് പൂർണമായും ഒഴുകി പോയി എന്നും മണ്ണിനടിയിലും ഒഴുക്കിൽപെട്ടതുമായവരെ കണ്ടെത്താൻ ശ്രമം തുടരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനം തുടരും എന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതിപക്ഷ നേതാക്കൾ ഫോണിൽ വിളിച്ച് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ഉറപ്പ് നൽകി. മന്ത്രിമാർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷപ്രവർത്തനം ഏകോപിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ സേനകളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. കര നാവിക സേനകളും രക്ഷപ്രവർത്തനത്തിന് ഉണ്ട്.325 ഫയർ ഫോഴ്‌സ് അംഗങ്ങൾ വയനാട്ടിൽ എത്തി, എൻ ഡി ആർ എഫ് 60 അംഗ ടീം വയനാട്ടിൽ ഉണ്ട്. ബാംഗ്ലൂരിൽ നിന്നുള്ള എൻ ഡി ആർ എഫ് ടീം ഉടൻ എത്തും.