മലയാളികളുടെ സ്നേഹം തന്നെ അത്ഭുതപ്പെടുത്തി, രശ്മിക മന്ദാന

0
110

മലയാളികളുടെ സ്നേഹം തന്നെ അത്ഭുതപ്പെടുത്തിയെന്ന് നടി രശ്മിക മന്ദാന. ഇത്രയധികം സ്നേഹം ലഭിക്കാൻ ഞാൻ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്, രശ്മിക മന്ദാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കരുനാഗപ്പള്ളിയിൽ ഒരു കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മലയാളികളുടെ സ്നേഹം ശരിക്കും അനുഭവിച്ചതെന്ന് താരം പറയുന്നു. താരത്തെ കാണാൻ ആളുകൾ തടിച്ചുകൂടി. മലയാളികൾക്ക് നന്ദി രേഖപ്പെടുത്തുന്ന കുറിപ്പിനൊപ്പം പരിപാടിയുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്

‘ജൂലൈ 25-ന് ഞാൻ കേരളത്തിലെ കരുനാഗപ്പള്ളിയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയിരുന്നു. എല്ലാം വളരെ നന്നായി സംഘടിപ്പിച്ചു. അവിടെനിന്ന് എനിക്ക് ലഭിച്ച സ്നേഹത്തിൽ ഞാൻ അമ്പരന്നുപോയി. ഇത്രയും സ്നേഹം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

ഹൃദയം നിറഞ്ഞു. ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ അനുഗ്രഹീതയാണെന്ന് തോന്നുന്നു. നന്ദി’, രശ്മിക കുറിച്ചു.നിലവിൽ അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ 2 വിന്റെ തിരക്കുകളിലാണ് രശ്മിക മന്ദാന.