പൊലീസ് സ്റ്റേഷനു മുന്നിൽ ടിപ്പറിൽ മണൽ കടത്തി വിടുന്ന റീലിസ് പകർത്തി, മറുപടി റീലുമായി പൊലീസ്

0
168

മലപ്പുറം നിലമ്പൂർ പൊലീസ് സ്റ്റേഷനു മുന്നിൽ ടിപ്പറിൽ മണൽ കടത്തി വിടുന്ന ദൃശ്യം പകർത്തി പൊലീസിനെ വെല്ലുവിളിച്ച സംഭവത്തിൽ മറുപടി റീലുമായി പൊലീസ്. തുടർന്ന് ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശാമിൽ ഷാൻ ,മർവാൻ ,അമീൻ ,അൽത്താഫ് ,മുഹമ്മദ് സവാദ് ,അബ്ദുൽ മജീദ് ,സഹീർ എന്നിവർ ആണ് അറസ്റ്റിലായത്. പ്രതികളെ പിടികൂടി സ്റ്റേഷനിൽ എത്തിക്കുന്നതും മണൽ കടത്തിയ ടിപ്പർ ലോറി കസ്റ്റഡിയിൽ എടുത്തതും ഉൾപ്പെടെയുള്ള രംഗങ്ങൾ ചേർത്ത് പൊലീസ് റീലും പങ്കുവച്ചു.

നിലമ്പൂർ പൊലീസ് സ്റ്റേഷന് മുന്നിലൂടെ അനധികൃതമായി മണൽ കടത്തുന്ന ഈ റീൽ ആണ് മാസ് ബിജിഎം ഇട്ട് ഇൻസ്റ്റഗ്രാമിൽ വൈറൽ ആയത്.ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പൊലീസ് മണൽ കടത്തുകാരെ തപ്പി പൊലീസ് ഇറങ്ങി.മമ്പാട് സ്വദേശികളായ ഏഴ് പേരെയും പൊക്കി.എല്ലാം ചിത്രീകരിച്ചു പൊലീസും റീൽസ് ഇറക്കുകയായിരുന്നു.

ശാമിൽഷാന്റെ ഉടമസ്ഥയിൽ ഉള്ള ലോറിയിൽ മണൽ കടത്തുമ്പോൾ ലോറിയിൽ ഉണ്ടായിരുന്ന ബിരുദ വിദ്യാർത്ഥി അമീൻ ആണ് ദൃശ്യം ചിത്രീകരിച്ചത്. സിനിമ ഡയലോഗുകൾ ചേർത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്.