ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 110 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

0
182

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 110 കോടി രൂപയുടെ മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി. ദീർഘകാലത്തേക്ക് ഉറക്കം അകറ്റാൻ സഹായിക്കുന്ന കുപ്രസിദ്ധി മരുന്നായ ട്രമഡോൾ ടാബുകളും കസ്റ്റംസ് പിടിച്ചെടുത്തു. പശ്ചിമാഫ്രിക്കൻ രാജ്യങ്ങളായ സിയറ ലിയോൺ, നൈജർ എന്നിവിടങ്ങളിലേക്ക് കൊണ്ടുവന്ന ലഹരി മരുന്നാണ് മുന്ദ്രയിലെ കസ്റ്റംസ് വിഭാഗം പിടികൂടിയത്.

അന്താരാഷ്ട്ര മാർക്കറ്റിൽ 110 കോടി വില വരുന്നതാണ് കണ്ടെത്തിയ ലഹരിമരുന്ന്. ട്രാമാഡോൾ എന്ന ലഹരി സ്വഭാവമുള്ള വേദന സംഹാരിയുടെ കയറ്റുമതി 1985ലെ എൻഡിപിഎസ് നിയമം അനുസരിച്ച് വിലക്കിയിട്ടുള്ളതാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമാക്കി. മുൻഭാഗത്തും പിൻഭാഗത്തും ഡൈക്ലോഫിനാകും മറ്റൊരു മരുന്നു വച്ച് മധ്യ ഭാഗത്തായി ലഹരി മരുന്ന് വച്ച നിലയിലായിരുന്നു കണ്ടെയ്നർ കണ്ടെത്തിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രാജ്കോട്ടിൽ നിന്നുള്ള വ്യാപാരി കയറ്റി അയയ്ക്കാനായി എത്തിയ ചരക്ക് കണ്ടെയ്നറിൽ മയക്കുമരുന്ന് കണ്ടെത്തിയത്. വേദനസംഹാരിയായ ഉപയോഗിക്കുന്ന ഡൈക്ലോഫിനാക് എന്ന പേരിലായിരുന്നു ലഹരി മരുന്ന് കൊണ്ടുവന്നത്.