ഇൻസ്റാഗ്രാമിലൂടെ സ്ത്രീകളുടെ നഗ്നവീഡിയോ പ്രചരിപ്പിച്ചു; പാലക്കാട് വ്ലോഗറെ കെട്ടിയിട്ട് മർദിച്ച് തമിഴ്‌നാട്ടിൽ നിന്നെത്തിയ സ്ത്രീകൾ

0
140

സ്ത്രീകളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിലൂടെ പ്രചരിപ്പിച്ചെന്നാരോപിച്ച് തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു സംഘം സ്ത്രീകൾ വ്ലോഗറെ കെട്ടിയിട്ട് മർദിച്ചു. പാലക്കാട് അട്ടപ്പാടി കോട്ടത്തറയിലെ വ്ലോഗർ മുഹമ്മദലി ജിന്നയ്ക്കാണ് മർദനമേറ്റത്.

തമിഴ്‌നാട്ടില്‍ നിന്നുളള ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന സ്ത്രീകളെക്കുറിച്ചടക്കം അസഭ്യവര്‍ഷം നടത്തുന്നതാണ് വ്ലോഗറുടെ രീതി. റൊമാന്റിക്ക് ജിന്ന ഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ പ്രത്യക്ഷപ്പെടുന്നത് അനുമതിയില്ലാതെ ചിത്രീകരിക്കുന്ന ലൈംഗിക ചുവയുളള വീഡിയോകള്‍ അടക്കമാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകളുടെ സംഘം ഇന്ന് ജിന്നയുടെ കടയിലെത്തി പൊതിരെ തല്ലുകയായിരുന്നു.

നാട്ടുകാര്‍ക്ക് പതിയെ മാത്രമാണ് കാര്യങ്ങള്‍ മനസിലായത്. ഇതോടെ പൊലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ജിന്നയ്ക്കും തല്ലിയ സ്ത്രീകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.