ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പാക് ഭീകരനെ സൈന്യം വധിച്ചു, ഒരു സൈനികന് വീരമൃത്യു

0
183

ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികന് ജീവൻ നഷ്ടമായത്. ഏറ്റുമുട്ടലിൽ ഒരു പാക് ഭീകരനെ സൈന്യം വധിച്ചു. ഒരു മേജർ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സൈനികർക്കും പരിക്കേറ്റു.

കുപ്‌വാരയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. മേഖലയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. രണ്ട് മാസത്തിനിടെ ജമ്മു കശ്മീരിൽ നിരവധി സൈനികർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. പരിക്കേ​റ്റവർ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

മേഖലയിൽ 40ഓളം ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിവരം.കുപ്‌വാരയിൽ ഈ ആഴ്ച മാത്രം നടക്കുന്ന രണ്ടാമത്തെ ഏ​റ്റുമുട്ടലാണിത്.കഴിഞ്ഞ വ്യാഴാഴ്ചയും കുപ്‌വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.