സിനിമയുടെ ചിത്രീകരണത്തിനിടെ കാർ മറിഞ്ഞ് അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവർക്ക് പരിക്ക്

0
128

സിനിമയുടെ ചിത്രീകരണത്തിനിടെ കാർ മറിഞ്ഞ് അഭിനേതാക്കളായ അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവർക്ക് പരിക്ക്. സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിയുകയായിരുന്നു.

കൊച്ചി എംജി റോഡിലുണ്ടായ അപകടത്തിലാണ് ഇരുവർക്കും പരിക്കേറ്റത്. ബ്രോമാൻസ് എന്ന സിനിമയുടെ ചേസിംഗ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. ആർക്കും കാര്യമായ പരിക്കില്ല. ഇവരെ ഉടൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ 1.30ടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു.