പത്തനംതിട്ട തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം

0
111
A closeup view of a burning car. Fire rages out the windows. Dark smoke from the flames.

പത്തനംതിട്ട തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലുണ്ടായിരുന്ന 2 മൃതദേഹങ്ങൾ കണ്ടെത്തി. വെങ്ങലിൽ പാടത്തോട് ചേർന്നുള്ള റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാർ കത്തിനശിച്ചു

ഒരു പുരുഷൻ്റെയും സ്ത്രീയുടെയും മൃതദേഹമാണിതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടമരണമാണോയെന്നും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാർ പൂർണമായും കത്തിയമർന്ന നിലയിലാണ്. കത്തിക്കരി‌ഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

കാറിന് തീപിടിച്ച വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.