കെ.എസ്.ആർ.ടി.സി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന, അപകടങ്ങൾ കുറഞ്ഞതായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ

0
126

കെ.എസ്.ആർ.ടി.സി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരീക്ഷിതാടിസ്ഥാനത്തിൽ പരിശോധന തുടങ്ങിയതോടെ അപകടങ്ങൾ കുറഞ്ഞതായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. ഇത് യാത്രക്കാരുടെയും റോഡ് ഉപയോഗിക്കുന്നവരുടെയും സുരക്ഷയ്ക്ക് സംഭാവന നൽകുന്നതായും, മദ്യപാനം ഒരു കാരണവശാലും ഡ്യൂട്ടി സമയത്തിൽ അനുവദിക്കില്ലെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.

ഈ പരിശോധന മൂലം ഒരു പ്രതിസന്ധിയും ഉണ്ടാകുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അപകടങ്ങൾ കുറയുമ്പോൾ നൽകേണ്ട കോമ്പൻസേഷൻ തുകയും കുറയും. അപകടങ്ങൾ കുറഞ്ഞതോടെ കോടിക്കണക്കിന് രൂപയുടെ ലാഭമാണ് ഉണ്ടായത്. മൂന്നുമാസത്തിനുള്ളിൽ റെക്കോർഡ് കളക്ഷൻ ആണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. കൊറോണ കാലത്ത് ഉണ്ടായിരുന്ന നഷ്ടത്തിൽ നിന്നും കെഎസ്ആർടിസി ലാഭാകരമായി കര കയറിയെന്ന് മന്ത്രി കെബി ​ഗണേഷ് കുമാർ‌ വ്യക്തമാക്കി.

പരിശോധന നല്ല രീതിയിൽ തന്നെ നടക്കുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളിൽ കുറവ് ഉണ്ടായെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം തീർത്തു കൊടുക്കാനുള്ള കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ​ഗതാ​ഗത മന്ത്രി പറഞ്ഞു.