അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പരമോന്നത ബഹുമതി

0
188

ഇന്ത്യയുടെ അഭിമാന താരം അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പരമോന്നത ബഹുമതി. ഐഒസിയുടെ പരമോന്നത ബഹുമതിയായ ഒളിമ്പിക്‌സ് ഓർഡർ ബിന്ദ്രയ്ക്ക് നൽകും. ഇന്ന് പാരീസിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

അടുത്ത മാസം 10ന് പാരീസിൽ നടക്കുന്ന ഐഒസി സെഷനിൽ ബിന്ദ്രയ്ക്ക് അവാർഡ് സമ്മാനിക്കും. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി എക്‌സിക്യൂട്ടീവ് ബോർഡിൻ്റേതാണ് തീരുമാനം.

2008ലെ ബീജിങ് ഒളിമ്പിക്സിൽ ഷൂട്ടിങ് ഇനത്തിലെ സ്വർണ മെഡിൽ ജേതാവാണ് അഭിനവ് ബിന്ദ്ര. ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വർണ മെഡൽ നേട്ടത്തിന് ഉടമ കൂടിയാണ് ബിന്ദ്ര. ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ഇപ്പോൾ പാരീസിലാണ് അഭിനവ് ബിന്ദ്രയുള്ളത്.