പാർലമെൻ്റിലും ചെങ്കോട്ട പരിസരത്തും ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഖാലിസ്ഥാൻ തീവ്രവാദികൾ

0
79

പാർലമെൻ്റിൻ്റെ വാർഷിക സമ്മേളനം ഇന്ന് (തിങ്കളാഴ്ച്ച) ആരംഭിക്കാനിരിക്കെ പാർലമെൻ്റിലും ചെങ്കോട്ട പരിസരത്തും ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഖാലിസ്ഥാൻ തീവ്രവാദികളെന്ന് അവകാശപ്പെടുന്ന ഒരു സംഘം ഭീഷണി മുഴക്കി. സിപിഎം രാജ്യസഭാ എംപിമാരായ വി ശിവദാസിനും എഎ റഹീമിനും ഞായറാഴ്ച രാത്രി വൈകിയാണ് സിഖ് ഫോർ ജസ്റ്റിസ് എന്ന സന്ദേശം ലഭിച്ചത്.

ഖലിസ്ഥാൻ അനകൂലമല്ലെങ്കിൽ എം.പി.മാർ വീട്ടിലിരിക്കേണ്ടിവരുമെന്നും സന്ദേശത്തിൽ പറയുന്നു. ഇരുവരും ഉടൻതന്നെ ഡൽഹി പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് വിവരശേഖരണത്തിന് വീട്ടിലെത്തിയതായി ശിവദാസൻ എം.പി. പറഞ്ഞു. പുതിയ പാർലമെന്റിൽ ആദ്യസമ്മേളനം തുടങ്ങിയതിന് പിന്നാലെ ഒരുസംഘം യുവാക്കൾ സുരക്ഷാകവചം ഭേദിച്ച് ലോക്‌സഭയിൽ ഇരച്ചുകയറി ഭീതിവിതച്ചിരുന്നു.

പാർലമെന്റിന്റെ സുരക്ഷാചുമതലയുൾപ്പെടെ സി.എസ്.ഐ.എഫ്. ഏറ്റെടുത്തതിനു പിന്നാലെയാണ് പുതിയഭീഷണി. ഇതോടെ പാർലമെന്റ് സുരക്ഷ കൂടുതൽ ശക്തമാവുമെന്നാണ് സൂചന. എല്ലാത്തരം സന്ദർശനത്തിനും നിയന്ത്രണമുണ്ടായേക്കും.