സംസ്ഥാനത്ത് ജൂലൈ 24 മുതൽ ക്ഷേമ പെൻഷൻ വിതരണം തുടങ്ങും

0
120

സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഗുണഭോക്താക്കൾക്ക് 1600 രൂപ വീതം അവരുടെ അക്കൗണ്ടിലേക്ക് ലഭിക്കും. ഇതിനായി 900 കോടി വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. പെൻഷൻ വിതരണം അതാത് മാസം ഇനി എല്ലാവർക്കും ലഭിക്കുമെന്നും മന്ത്രി വ്യെക്തമാക്കി.

പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ കഴിഞ്ഞ മാർച്ച് മുതൽ അതാത് മാസം പെൻഷൻ നൽകി വരുന്നുവെന്നും മന്ത്രി അറിയിച്ചു. ക്ഷേമാനുകൂല്യങ്ങളുടെ വിതരണം സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയിലും അതാത് മാസം ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു.