ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിനടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം ശക്തം

0
211

ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തിയില്ല. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായിട്ടുള്ള പ്രതിക്ഷേധം നടക്കുകയാണ്. ഇന്ത്യ കളിച്ച അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടും സഞ്ജുവിനെ അവഗണിക്കുന്നത് എന്തുകൊണ്ടാണെന്ന് ആരാധകർ ചോദിക്കുന്നു. കഠിനമായ ദക്ഷിണാഫ്രിക്കൻ പിച്ചിൽ സെഞ്ചുറിയുമായി സഞ്ജു സാംസൺ ഒറ്റയ്ക്ക് പൊരുതി ഇന്ത്യയ്ക്ക് ജയവും പരമ്പരയും സമ്മാനിച്ചിരുന്നു.

സഞ്ജുവിന്റെ ഈ ഏകദിന ഇന്നിംഗ്സ് ഏകദിനത്തിലെ വഴിത്തിരിവെന്ന് ഇതിഹാസങ്ങൾ താരങ്ങൾ വരെ വാഴ്ത്തി. പിന്നാലെ ഐപിഎലിൽ തിളങ്ങിയ സഞ്ജു ടി20 ലോകകപ്പിൽ ഇടം നേടി. എന്നാൽ ഒറ്റമത്സരത്തിൽ പോലും സഞ്ജു കളിച്ചില്ല.

എന്തു കൊണ്ടാണ് സഞ്ജുവിനെ നിരന്തരം തഴയുന്നതെന്നും സഞ്ജുവിന് പകരം ശിവം ദുബെയെ ഉൾപ്പെടുത്തിയത് ദൗർഭാഗ്യകരമെന്നും ഇന്ത്യയുടെ മുൻ താരം ദൊഡ്ഡ ഗണേഷ് പറഞ്ഞു. ഇന്ത്യൻ ജഴ്‌സിയിൽ തിളങ്ങുന്നതിന് സെലക്ടർമാർ ഒരുവിലയും നൽകുന്നില്ലെന്നും അവസാന മത്സരത്തിൽ സെഞ്ച്വറി അടിച്ച സഞ്ജുവിനെയും ട്വന്റി 20യിൽ സെഞ്ച്വറി അടിച്ച അഭിഷേക് ശർമയെയും ഒഴിവാക്കിയെന്നും ശശി തരൂർ എംപിയും വിമർശിച്ചു.