എംഡിഎംഎ, തോക്ക്, കത്തി എന്നിവ കൈവശം വെച്ച കേസിൽ വിക്കി തഗ് കീഴടങ്ങി

0
101

വ്ലോഗർ വിക്കി തഗ് എംഡിഎംഎ, ആയുധങ്ങൾ എന്നിവ കൈവശം വച്ചതിന്റെ കേസിൽ പാലക്കാട് കോടതിയിൽ കീഴടങ്ങി. 2022ൽ ഇയാൾക്കെതിരെ എംഡിഎംഎ, തോക്ക്, കത്തി എന്നിവ കൈവശം വച്ചതിന് കേസെടുത്തിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത ശേഷം ഓടി രക്ഷപ്പെട്ടു. പ്രതികൾക്കായി പോലീസ് ഹിമാചൽ പ്രദേശിൽ എത്തിയിരുന്നു.

കൊല്ലം സ്വദേശിയാണ് വിഘ്‌നേഷ് എന്ന വിക്കി തഗ്ഗ്. ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു എന്ന വിക്കി തഗ് എന്ന പേരില്‍ യുട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെ നേടിയിരുന്നു.

ബെംഗലുരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മാരക ലഹരിമരുന്നായ മെത്താഫിറ്റമിനും തോക്കും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങളുമായി ഇയാളെയും സുഹൃത്തും നിയമ വിദ്യാര്‍ത്ഥിയുമായ കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്. വിനീതിനെയും എക്സൈസ് പിടികൂടിയത്.