ഭാര്യ നതാഷ സ്റ്റാൻകോവിച്ചുമായുള്ള വേർപിരിൽ സ്ഥിതികരിച്ച് ഹാർദിക് പാണ്ഡ്യ

0
71

അഭ്യൂഹങ്ങൾക്ക് ശേഷം താൻ നതാഷ സ്റ്റാൻകോവിച്ചുമായി വേർപിരിയുകയാണെന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ സ്ഥിരീകരിച്ചു. പരസ്പരസമ്മതത്തോടെയുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇരുവരും വേർപിരിയൽ അറിയിച്ചത്. നാല് വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്നും മകൻ അഗസ്ത്യനെ ഇരുവരും ഒരുമിച്ച് പരിപാലിക്കുമെന്നും അവർ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വേര്‍പിരിയല്‍ രണ്ടുപേര്‍ക്കും നല്ലതാണെന്ന മനസിലാക്കലിനെ തുടര്‍ന്നാണ് ഒരുമിച്ച് തീരുമാനമെടുത്തതെന്ന് ഹര്‍ദികും നടാഷയും പറയുന്നു. ഇത് പ്രയാസമേറിയ തീരുമാനം തന്നെയാണ്. കാരണം പരസ്പരം സന്തോഷവും പരസ്പര ബഹുമാനവും സൗഹൃദവും ഒന്നിച്ച് ആസ്വദിച്ച് ഒരു കുടുംബമായി വളര്‍ന്നവരാണ് ഞങ്ങള്‍. ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായ അഗസ്ത്യനെക്കൊണ്ട് ഞങ്ങള്‍ അനുഗ്രഹീതരാണ്. അവന്റെ സന്തോഷത്തിനായി ഞങ്ങളാല്‍ കഴിയുന്നതെന്തും ചെയ്യുമെന്നും ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മാനിക്കുകയും മനസിലാക്കുകയും ചെയ്ത് പിന്തുണയ്ക്കണമെന്നും ഇരുവരും കുറിപ്പില്‍ പറയുന്നു.

നടാഷ തന്റെ ഇന്‍സ്റ്റഗ്രാം പേരില്‍ നിന്ന് പാണ്ഡ്യ എന്ന സര്‍നെയിം ഒഴിവാക്കിയത് ഉള്‍പ്പെടെ ഇരുവരും വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണമായിരുന്നു. ഹര്‍ദിക്കുമൊപ്പമുള്ള ചിത്രങ്ങളും ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഈ തീരുമാനത്തില്‍ ഹര്‍ദിക്കിനേയും നടാഷയേയും ആശ്വസിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളും കമന്റുകളും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.