ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയതായി റിപ്പോർട്ട്

0
143

മുൻ അമേരിക്കൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയതായി റിപ്പോർട്ട്. ഇറാനിൽ നിന്നുള്ള ഭീഷണിയെക്കുറിച്ചും സുരക്ഷ വർധിപ്പിക്കുന്നതിനെക്കുറിച്ചും യുഎസ് ദേശീയ സുരക്ഷാ വിഭാഗം യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചു.

ഡ്രോണുകൾ, റോബോട്ടിക് നായ്ക്കൾ എന്നിവ ഉൾപ്പെടുത്തി അധിക സുരക്ഷയാണ് ഇക്കാലയളവിൽ ട്രംപിനായി ഏർപ്പെടുത്തിയിരുന്നത്. അതിനിടയിലാണ് ശനിയാഴ്ച റിപ്പബ്ലിക്കൻ പാർട്ടിയുടെ പരിപാടിക്കിടെ ട്രംപിന് നേരെ വധശ്രമമുണ്ടായത്.

എന്നാൽ ട്രംപിന് നേരെ വെടിവെയ്പ് നടത്തിയ തോമസ് മാത്യു ക്രൂക്സിന് ഇറാൻ ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.