തിരുവനന്തപുരം ആൽമരം കടപുഴകി വാഹനത്തിനു മുകളിൽ വീണ് യുവതി മരിച്ചു

0
90

തിരുവനന്തപുരം വാഴയില ആറാം കല്ലിൽ ആൽമരം വാഹനത്തിനു മുകളിൽ വീണ് പരുക്കേറ്റ സ്ത്രീ മരിച്ചു. പരപ്പാറ സ്വദേശിനി മോളിയാണ് മരിച്ചത്. വാഹനം പാർക്ക് ചെയ്‌ത് സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം.

കാര്‍ വെട്ടിപൊളിച്ചാണ് മോളിയെ പുറത്തിറക്കിയത്. ഒപ്പം ഉണ്ടായിരുന്ന ആള്‍ക്കും പരുക്കുകള്‍ ഉണ്ട്. ആല്‍മരത്തിന് സമീപം വാഹനം നിര്‍ത്തിയശേഷം ഒപ്പം ഉണ്ടായിരുന്നയാള്‍ ഭക്ഷണം കഴിക്കാനും മോളിക്ക് വാങ്ങാനും പോകുകയായിരുന്നു. തിരികെയെത്തിയപ്പോഴാണ് ആല്‍മരം കടപുഴകി കാറിന് മുകളിലേക്ക് വീഴുകയായിരുന്നു.

കാറിനുള്ളിൽ നിന്ന് പരുക്കുകളോടെ മോളിയെ മരം മുറിച്ചുമാറ്റി പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ‌ രക്ഷിക്കാനായില്ല.