അമ്പലപ്പുഴ, കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്

0
109

അമ്പലപ്പുഴ പുറക്കാട് ദേശീയ പാതയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കല്ലേറുണ്ടായി. എറണാകുളത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് ബസിനു നേരെ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട് അതിൽ പിൻസീറ്റിലിരുന്ന ആളാണ് കല്ലെറിഞ്ഞത്..

ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ പുറക്കാട് എസ്എൻഎം ഹയർസെക്കൻഡറി സ്കൂളിന് വടക്ക് ഭാഗത്തായിരുന്നു സംഭവം. അറുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാർക്ക് പരുക്കില്ല.. കല്ലേറിൽ ബസിൻ്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു.

അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഗ്ലാസ് കൈയിൽ വീണ് ഡ്രൈവർ സലിമിന് സാരമായ പരിക്കേറ്റു. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.