പലസ്‌തീൻ ജനതയ്ക്ക് സാമ്പത്തിക സഹായവുമായി ഇന്ത്യ

0
228

നടപ്പ് സാമ്പത്തിക വർഷത്തിൽ പലസ്തീൻ അഭയാർഥികൾക്കു വേണ്ടി നീക്കിവചിരുന്ന 50 ലക്ഷം ഡോളറിൽ 25 ലക്ഷം ഡോളറും കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇത് യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ നിയർ ഈസ്റ്റിനു കൈമാറി കഴിഞ്ഞു. 1950 മുതൽ രജിസ്റ്റർ ചെയ്ത ഫലസ്തീൻ അഭയാർത്ഥികൾക്കാണ് കേന്ദ്ര സർക്കാർ സഹായം ലഭ്യമാക്കുന്നത്..

ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ തങ്ങളുടെ പ്രവർത്തനം തുടരാൻ ശ്രമിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഏജൻസിക്ക് തുക വലിയ സഹായമാകും. തുക അനുവദിച്ചതായി റാമല്ലയിലെ ഇന്ത്യൻ പ്രതിനിധി സമൂഹ മാധ്യമമായ എക്സിലൂടെയാണ് വെളിപ്പെടുത്തിയത്.

ഈ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പലസ്തീൻ അഭയാർത്ഥികൾക്കു വേണ്ടി 3 കോടി ഡോളറാണ് കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ടായിരുന്നത്. സാമ്പത്തിക സഹായം മാത്രമല്ല അതിനു പുറമെ വൈദ്യ സഹായവും യുഎൻ ഏജൻസിക്ക് ന്യൂയോർക്കിൽ അടുത്തിടെ നടന്നിരുന്ന സമ്മേളനത്തിൽ ഇന്ത്യ വാഗ്ദാനം ചെയ്യുകയുണ്ടായിരുന്നു. യു. എൻ സഭയിൽ അംഗങ്ങളായ രാജ്യങ്ങളിൽ നിന്ന് സ്വയമേ ലഭിക്കുന്ന സാമ്പത്തികമായും അല്ലാതെയുമുള്ള സഹായങ്ങൾ വഴിയാണ് യുഎൻ ഏജൻസി പ്രവർത്തിക്കുന്നത്.