മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ നീക്കം തുടങ്ങി പാകിസ്ഥാൻ സർക്കാർ

0
180

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിനെ (പിടിഐ) നിരോധിക്കാനും നീക്കം തുടങ്ങി പാകിസ്ഥാൻ സർക്കാർ.

രാജ്യത്തെ നിയമങ്ങൾക്കു വിരുദ്ധമായി വിദേശത്തു നിന്നു സഹായം സ്വീകരിച്ചതിനും സൈനികത്താവളങ്ങൾ ലക്ഷ്യമിട്ട് അനുയായികളെ കലാപത്തിനു പ്രേരിപ്പിച്ചതിനുമാണ് നടപടിയെന്ന് മന്ത്രി അത്താവുള്ള തരാർ പറഞ്ഞു. ഇമ്രാൻ ഖാനു പുറമേ മുൻ പ്രസിഡന്റ് ആരിഫ് ആൽവിക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് നിയമോപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു.

കോടതികളെ സ്വാധീനിക്കാൻ കഴിയില്ലെന്നു കണ്ട് രാജ്യത്തു മെല്ലെ പട്ടാള നിയമം ഏർപ്പെടുത്താനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്ന് ഇമ്രാന്റെ അടുത്ത അനുയായി സുൾഫിക്കർ ബുഖാരി പ്രതികരിച്ചു.