സംസ്ഥാനത്തിൽ സ്വർണവില വീണ്ടും വർധനവിലേക്ക്

0
169

സംസ്ഥാനത്തിൽ സ്വർണവില വീണ്ടും വർധനവിലേക്ക്. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ. ഇതോടുകൂടി ഒരു ഗ്രാം സ്വർണത്തിന് 6750 രൂപ നിരക്കിലാണ് വിൽപ്പന പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സ്വർണത്തിന് ഇന്ന് 280 രൂപയുടെ വർധനവുണ്ടായി. ഇതോടെ ഇന്നത്തെ ഒരു പവൻ സ്വർണം വാങ്ങാൻ 54,280 രൂപ നൽകേണ്ടി വരും. കഴിഞ്ഞ രണ്ടുമാസത്തിനിടെ സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 54,000 രൂപായയിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 6760 ആയിരുന്നു. വെള്ളിയാഴ്ച മുതൽ മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വർണവില. തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ നിന്നശേഷമാണ് ഇന്നലെ വില കുറഞ്ഞത്.

രാജ്യാന്തര വിപണിയിൽ സ്വർണവില വർധിച്ചതോടെ സംസ്ഥാനത്ത് സ്വർണവിലയും വലിയ വർധനവാണ് ഉണ്ടായത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനയും സ്വർണവില ഉയരാൻ കാരണമായി.