ആസിഫ് അലിയെ അപമാനിക്കുന്നതായി തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു; രമേഷ് നാരായണൻ

0
160

ജീവിതത്തിൽ ആരെയും അപമാനിച്ചിട്ടില്ലെന്ന് സംഗീത സംവിധായകൻ രമേഷ് നാരായണൻ. ആരെയും അപമാനിക്കാൻ ഉദ്ദേശവുമില്ല. “ആസിഫ് അലി തൻ്റെ ഇഷ്ടതാരമാണ്. ജീവിതത്തിൽ ഒരു രീതിയിലുമുള്ള വിവേചനമില്ല. തൻ്റെ പേര് വിളിക്കാൻ വൈകിയതിൽ അയാൾ അസ്വസ്ഥനായിരുന്നു. താൻ പോകണോ എന്ന് ചോദിച്ചു. തന്റെ പേരുമാറ്റി സന്തോഷ് നാരായണൻ എന്നാണ് വിളിച്ചത്. ജയരാജ് കൂടി വരണമെന്ന് ആഗ്രഹിച്ചു. ജയരാജ് വന്നപ്പോഴേക്കും ആസിഫ് അലി പോയി. ആസിഫ് ആസിഫ് അലിയെ താൻ വിഷ് ചെയ്തു, തോളിൽ തട്ടി. ആസിഫ് അലിയെ അപമാനിക്കുന്നതായി തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു. ആസിഫ് അലി വന്നത് പുരസ്കാരം തരാനാണെന്ന് കരുതിയില്ല”, രമേഷ് നാരായണൻ പറഞ്ഞു.

ഉണ്ടായത് തെറ്റിദ്ധാരണ. താൻ ചെറിയ വ്യക്തി. ആസിഫിനെ വിളിക്കും. തെറ്റ് പറ്റിയിട്ടുണ്ട് എങ്കിൽ മാപ്പ് ചോതിക്കും. മാപ്പ് ചോതിക്കുന്നത് കൊണ്ട് എന്താണ് പ്രശ്നം. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങൾ’ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ പുരസ്കാരം നല്‍കാനെത്തിയ നടന്‍ ആസിഫ് അലിയെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയില്‍ വിഡിയോ വൈറലായിരുന്നു.

ഈ ആന്തോളജി പരമ്പരയിൽ, ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിന് സംഗീതം നൽകിയത് പ്രശസ്ത സംഗീതജ്ഞൻ രമേഷ് നാരായൺ ആണ്. ചടങ്ങിൽ അദ്ദേഹത്തിന് അവാർഡ് നൽകാൻ നടൻ ആസിഫ് അലിയെയാണ് ക്ഷണിച്ചത്.