കാട്ടാക്കട-നെയ്യാറ്റിൻകര കുളത്തുമ്മൽ തോട്ടിലും റോഡിൽ ഓടയിലും മാലിന്യം തള്ളുന്നതായി പരാതി

0
139

കാട്ടാക്കട-നെയ്യാറ്റിൻകര കുളത്തുമ്മൽ തോട്ടിലും റോഡിൽ ഓടയിലും മാലിന്യം തള്ളുന്നതായി പരാതി. ഇതിന്റെ ദുർഗന്ധം കാരണം പുറത്തിറങ്ങാൻ കഴിയാത്ത സാചര്യമാണെന്നും പ്രദേശത്ത് രോഗങ്ങൾ പടരാൻ ഇടയാക്കുമെന്നും നാട്ടുകാർ പറയുന്നു.

കാട്ടാക്കട-നെയ്യാറ്റിൻകര റൂട്ടിൽ ദേവി ഓഡിറ്റോറിയത്തിനും കാരീസ് പ്ലാസയ്ക്കും ഇടയിലുള്ള റോഡിലെ ഓടയിലും കുളത്തുമ്മൽ നീർത്തട പദ്ധതിയുടെ കീഴിലുള്ള കുളത്തുമ്മൽ കനാലിലുമാണ് മാലിന്യം നിക്ഷേപിക്കുന്നത്.

അധികൃതമായി നടത്തുന്ന മീൻ ചന്തയിൽ നിന്നുള്ള മാലിന്യങ്ങൾ സമീപത്തുള്ള ഓടയിലും തോട്ടിലും തള്ളുന്നതാണ് ഇതിനു കാരണം. പഞ്ചായത്തിന്റെ അനാസ്ഥയും ആമച്ചൽ ഹെൽത്ത് ഇൻസ്പെക്ടറുടെ നിരുത്തരവാദിത്വമാണ് ഇതിനു കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.