ലഹരി മരുന്ന് കേസിൽ നടി രാകുല്‍ പ്രീത് സിംഗിന്റെ സഹോദരന്‍ അറസ്റ്റിൽ

0
159

മയക്കുമരുന്ന് കേസിൽ നടി രാകുൽ പ്രീത് സിംഗിൻ്റെ സഹോദരൻ അറസ്റ്റിൽ. രാകുലിൻ്റെ സഹോദരൻ അമൻപ്രീത് സിംഗ് ഹൈദരാബാദിൽ നിന്ന് അറസ്റ്റിലായത്. അമനൊപ്പം അഞ്ച് മയക്കുമരുന്ന് വിൽപനക്കാരും അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നിന്ന് 35 ലക്ഷം രൂപ വിലമതിക്കുന്ന 200 ഗ്രാം കൊക്കെയ്ൻ പിടികൂടി. മയക്കുമരുന്ന് ഇടപാടുകാരിൽ 2 പേർ നൈജീരിയക്കാരാണ്.

199 ഗ്രാം കൊക്കെയ്‌നാണ് സംഘത്തിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. മയക്കുമരുന്ന് കൂടാതെ സംഘത്തിന്റെ ബൈക്കുകളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെലങ്കാന ആന്റി നാര്‍ക്കോട്ടിക് ബ്യൂറോയും സൈബരാബാദ് പോലീസിന്റെ പ്രത്യേക ഓപ്പറേഷന്‍ ടീമും (എസ്ഒടി) രാജേന്ദ്രനഗര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സംഘത്തെ കുടുക്കിയത്. നൈജീരിയന്‍ സംഘം അമന്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായി സംശയിക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

സംഘത്തില്‍ നിന്ന് ലഹരി മരുന്ന് അമന്‍ വാങ്ങിയെന്ന് സൈബറാബാദ് പോലീസ് കമ്മീഷണര്‍ അവിനാഷ് മൊഹന്തി മാധ്യമങ്ങളോട് പറഞ്ഞു. മയക്കുമരുന്നിന്റെ വിൽപ്പനയോട് അനുബന്ധിച്ച സംഘത്തിലെ പതിമൂന്നു ഇടപാടുകാരിൽ അഞ്ചുപേരെ വിശദമായി പരിശോധിച്ചതിൽ അഞ്ചുപേരുടെയും ശരീരസ്രവങ്ങളിൽ നിന്നും മയക്കുമരുന്നിൻ്റെ അംശം കണ്ടെത്തി. മയക്കുമരുന്ന് കടത്തും ഉപഭോഗവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വർഷം രാകുൽ പ്രീത് സിംഗിന് സമൻസ് അയച്ചിരുന്നു.