കേരള സാഹിത്യ അക്കാദമിയുടെ മൂന്നംഗ ജൂറി ഒരു ദിവസം പതിനൊന്ന് പുസ്തകങ്ങൾ വായിച്ച് വിലയിരുത്തി അവാർഡ് നിർണയിച്ചു

0
89

കേരള സാഹിത്യ അക്കാദമിയുടെ മൂന്നംഗ ജൂറി ഒരു ദിവസം പതിനൊന്ന് പുസ്തകങ്ങൾ വായിച്ച് വിലയിരുത്തി അവാർഡ് നിർണയിച്ചു. കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി അവാർഡ് ഇപ്പോൾ വിവാദമായിരിക്കുകയാണ്. 2023 ജൂൺ 23-ന് വിധിനിർണയത്തിനായി പുസ്തകങ്ങൾ ജൂറിക്ക് കൈമാറി. ഇതേ ദിവസം തന്നെ വിലാസിനി പുരസ്കാരം പ്രഖ്യാപിച്ചതാണ് വിവാദത്തിന് കാരണമായത്.

പി.കെ.പോക്കറിന്റെ ‘സർഗാത്മകതയുടെ നീലവെളിച്ചം’ എന്ന കൃതിക്കാണ് 50,000 രൂപയുടെ പുരസ്കാരം നൽകിയത്. അവാർഡ് നിലവാരമില്ലാത്ത കൃതിക്കാണെന്നു കാട്ടി സാഹിത്യ അക്കാദമിക്ക് പരാതി ലഭിച്ചിരുന്നു. വിലാസിനിയുടെ അവകാശിയുമായി സാഹിത്യ അക്കാദമി ഉണ്ടാക്കിയ കരാറിലെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കൃതി തിരഞ്ഞെടുത്തതെന്നും കാണിച്ച് മന്ത്രിക്കും സാഹിത്യ അക്കാദമിക്കുമാണ് പരാതി ലഭിച്ചത്.

ജൂറിക്ക് നൽകിയ പതിനൊന്ന് പുസ്തകങ്ങൾ ഏത് മാനദണ്ഡത്തിലാണ് തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. നോവല് പഠനത്തിനോ നോവലിസ്റ്റ് കൃതികളുടെ പഠനത്തിനോ അവാര്ഡ് നല്കണമെന്ന മാനദണ്ഡം ലംഘിച്ച് ലേഖന സമാഹാരത്തിന് പുരസ്കാരം നല്കിയതായും പരാതി ഉയര്ന്നിരുന്നു. പ്രശസ്ത നോവലിസ്റ്റ് എം കെ മേനോന്റെ പേരിൽ നൽകി വരുന്ന പുരസ്കാരമാണ് വിലാസിനി.