റോഡിൽ രോഗിയായ വയോധികയെ ഉപേക്ഷിച്ച ഓട്ടോ ഡ്രൈവറുടെ ലൈസൻസ് എംവിഡി സസ്‌പെൻഡ് ചെയ്തു. മലപ്പുറം പെരിന്തൽമണ്ണിലാണ് സംഭവം. പെരിന്തൽമണ്ണ കക്കുത്ത് സ്വദേശി രമേശൻ്റെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. ഇതിനുപുറമെ അഞ്ചു ദിവസം എടപ്പാളിലെ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലെ ക്ലാസില്‍ പങ്കെടുക്കണം.
മൂവായിരം രൂപ പിഴ അടയ്കാനും നോട്ടീസ് നല്‍കി. അങ്ങാടിപ്പുറം സ്വദേശി ശാന്തയെ ആണ് ഓട്ടോയിൽ നിന്ന് ഇറക്കിവിട്ടത്. ഇക്കഴിഞ്ഞ തിങ്കാഴ്ച നടന്ന സംഭവത്തില്‍ ചൊവ്വാഴ്ചയാണ് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷിച്ചാണ് എംവിഡി ഓട്ടോ ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്. അവിടെ ബ്ലോക്കാണ് പോകാൻ പറ്റില്ലെന്ന് പറയുകയായിരുന്നുവെന്ന് ശാന്ത പറഞ്ഞു.
നല്ല ചാര്‍ജ് ആകുമെന്ന് പറഞ്ഞാണ് കയറിയതെന്നും എന്നാല്‍, പിന്നീട് വഴിയില്‍ ഇറക്കിവിടുകയായിരുന്നുവെന്നും ശാന്തയുടെ മകള്‍ പറഞ്ഞു. തിരിച്ച് ഓട്ടോ സ്റ്റാന്‍ഡില്‍ കൊണ്ടുവിടാൻ പോലും തയ്യാറായില്ലെന്നും ഇവര്‍ പറഞ്ഞു. പിന്നീട് അമ്മയെ മരത്തിൽ ഇരുത്തിയ ശേഷം ഇറങ്ങി മറ്റൊരു ഓട്ടോ വിളിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് ഭാഗികമായി അവശനിലയിലായ തൻ്റെ പ്രായമായ അമ്മയെ ഉപേക്ഷിച്ചത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അതിനാലാണ് പരാതി നൽകിയതെന്നും ശാന്തയുടെ മകൾ പറഞ്ഞു.