നീതി ആയോഗിൻ്റെ സുസ്ഥിര വികസന ലക്ഷ്യ (SDG) സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

0
79

നീതി ആയോഗിൻ്റെ സുസ്ഥിര വികസന ലക്ഷ്യ (SDG) സൂചികയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാം സ്ഥാനത്താണ്. ബിഹാറാണ് അവസാനത്തേത്. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്.

2023-’24 വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 71 ആയി ഉയർന്നു. 2020-’21-ലിത് 66 ആയിരുന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, ചണ്ഡീഗഢ്, ജമ്മു- കശ്മീർ, പുതുച്ചേരി, അന്തമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. നിതി ആയോഗ് സി.ഇ.ഒ. ബി.വി.ആർ. സുബ്രഹ്‌മണ്യമാണ് സൂചിക പുറത്തിറക്കിയത്.

2023-24 ആകുമ്പോഴേക്കും ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ 71 ആയി ഉയർന്നു. 2020-21-ൽ 66 ആയിരുന്നു. കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡിഗഡ്, ജമ്മു കശ്മീർ, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവ മികച്ച പ്രകടനം കാഴ്ചവച്ചു. നിതി ആയോഗ് സൂചിക സിഇഒ ബിവിആർ സുബ്രഹ്മണ്യം പുറത്തിറക്കി.

മികച്ച പ്രകടനം

കേരളം-79

ഉത്തരാഖണ്ഡ്-79

തമിഴ്‌നാട് (78)

ഗോവ (77)

മോശം പ്രകടനം

ബിഹാർ (57)

ത്ധാർഖണ്ഡ് (62)

നാഗാലാൻഡ് (63)

എന്താണ് സുസ്ഥിര വികസനം ലക്ഷ്യങ്ങൾ?

UN Sustainable Development Goals | IUCN
ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച 17 ലക്ഷ്യങ്ങളുടെ സഞ്ചയമാണ് സുസ്ഥിര വികസനം ലക്ഷ്യങ്ങൾ (Sustainable Development Goals) എന്ന് വിളിക്കുന്നത്. 2015 ൽ പ്രഖ്യാപിച്ച ഈ ലക്ഷ്യങ്ങൾ 2030 ഓടെ നേടിയെടുക്കുക എന്നതാണ് ലക്ഷ്യം. തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്ന ഇവ വിപുലമാക്കിയാൽ 169 ലക്ഷ്യങ്ങളുണ്ട്. മെച്ചപ്പെട്ടതും സുസ്ഥിരമായ ഭാവി എല്ലാവർക്കും കൈവരിക്കുന്നതിനുള്ള മാതൃകയാണ് സുസ്ഥിരവികസനലക്ഷ്യങ്ങൾ.

2030-ഓടു കൂടി ഇവ നിറവേറ്റുക എന്നുള്ളതിനാൽ അജണ്ട 2030 എന്നും ഇത് അറിയപ്പെടുന്നു. നിലവിലുള്ളതും ഭാവിയിലേക്കുമുള്ള മുഴുവൻ മനുഷ്യർക്കും സമൂഹത്തിനും ഉതകുന്ന ഒരു ഉത്കൃഷ്ട രൂപരേഖയാണിത്‌. 2015-ൽ അവസാനിച്ച സഹസ്രാബ്ദ വികസനലക്ഷ്യങ്ങൾക്ക് പകരമായാണ് ഇതു കൊണ്ടുവന്നത്. സഹസ്രാബ്ദ വികസനലക്ഷ്യങ്ങളിൽ നിന്നും വേറിട്ട് ഇതിൽ വികസിത – വികസ്വര രാജ്യങ്ങൾ എന്ന വേർതിരിവു കാണിക്കുന്നില്ല. 2012ൽ നടന്ന റിയോ + 20 കോൺഫറൻസിലാണ് ഇത് അംഗീകരിച്ചത്.