യൂട്യൂബ് കണ്ട് സഹപാഠികളെ ഹിപ്നോട്ടിസ് ചെയ്തു നാല് വിദ്യാർത്ഥികൾ ആശുപത്രിയിൽ

0
98

പത്താം ക്ലാസ് വിദ്യാർത്ഥി യൂട്യൂബ് കണ്ട് സഹപാഠികളെ ഹിപ്നോട്ടിസ് ചെയ്തു. നാല് വിദ്യാർത്ഥികൾ ആശുപത്രിയിൽ തളർന്നുവീണു. യൂട്യൂബിൽ നിന്ന് പഠിച്ചാണ് പത്താം ക്ലാസ് വിദ്യാർത്ഥി ഹിപ്നോട്ടിസം പരീക്ഷണം നടത്തിയത്. കൊടുങ്ങല്ലൂരിലുള്ള പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളില്‍ വെള്ളിയാഴ്ച്ചയായിരുന്നു സംഭവമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുട്യൂബ് കണ്ട് സഹപാഠികളെ ഹിപ്‌നോട്ടൈസ് ചെയ്തതാണ് വിനയായത്. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് ബോധമറ്റ് ആശുപത്രിയിലായത്. തലകുനിച്ചു നിറുത്തി കഴുത്തിലെ ഞരമ്പിൽ പിടിച്ച് വലിച്ചായിരുന്നത്രെ ഹിപ്‌നോട്ടിസം. സ്‌കൂളിൽ ബോധമറ്റു വീണ പത്താം ക്ലാസുകാരായ വിദ്യാർത്ഥികളെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് മുഖത്ത് വെള്ളം തളിച്ച് വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കുട്ടികളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മൂന്ന് പേരെയാണ് ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ രക്തം, ഇസിജി തുടങ്ങിയവ പരിശോധിച്ചു. മറ്റ് പരിശോധനകളും നടത്തി. പിന്നിൽ മറ്റൊരു കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എ.ആർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ആണ് കുട്ടിയെ ഒടുവിൽ മെഡിക്കൽ സെൻ്ററിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചത്. വൈകുന്നേരത്തോടെ എല്ലാവരും സാധാരണ നിലയിലായി.