റോഡിൽ തെന്നി വീണതിന്റെ പിന്നാലെ വാഹനങ്ങൾ കയറിയിറങ്ങി; കണ്ണൂരിൽ വയോധികന് ദാരുണാന്ത്യം

0
119
symbolic image

കണ്ണൂർ ഇരിട്ടിയിൽ നടുറോഡിൽ വാഹനങ്ങൾ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം. വയോധികനെ ഇടിച്ച ശേഷം ഒരു വാഹനം നിർത്താതെ വരികയും പിന്നാലെ വരുന്ന വാഹനങ്ങൾ വയോധികൻ്റെ ദേഹത്ത് ഇടിക്കുകയും ചെയ്തു.

റോഡില്‍ തെന്നിവീണയാള്‍ക്ക് മേല്‍ വാഹനങ്ങള്‍ കയറിയിറങ്ങി; കണ്ണൂരില്‍  വയോധികന് ദാരുണാന്ത്യം

ഇരുട്ടി കീഴൂര്‍ക്കുന്നിലാണ് ദാരുണമായ സംഭവം നടക്കുന്നത്. രണ്ടിലേറെ വാഹനങ്ങള്‍ വയോധികന്റെ ശരീരത്തിലൂടെ കയറിപ്പോയി. അതിന് പിന്നാലെ വന്ന വാഹനത്തിലുള്ളവരാണ് രാജനെന്ന വയോധികനെ ആശുപത്രിയില്‍ എത്തിച്ചത്. വയോധികന്‍ തെന്നി റോഡിലേക്ക് വീഴുകയും പിന്നാലെ വാഹനങ്ങള്‍ ഓരോന്നായി ഇടിക്കുകയുമായിരുന്നെന്നാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. വയോധികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീണിടത്തുനിന്ന് എഴുന്നേറ്റിരുന്ന് പയ്യെ എഴുന്നേറ്റ് നില്‍ക്കാന്‍ വയോധികന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരു വാഹനം അദ്ദേഹത്തിന്റെ ശരീരത്തില്‍ ഇടിച്ചത്. പ്രദേശത്ത് മഴയുണ്ടായിരുന്നു. കുടയുമായി നടന്നുവന്ന വയോധികന്‍ തെന്നിവീണതാണെന്നാണ് ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു വയോധികന്റെ മരണം സ്ഥീരീകരിച്ചത്