മുൻപ് ഒരിക്കൽ ഇംഗ്ലണ്ടിലെ ജനങ്ങൾ കൊതിച്ച കിരീടം ഓര്മയാക്കി മാറ്റിയ അതെ സ്പെയിൻ, അവർ ഒരിക്കലും മറന്നിട്ടുണ്ടാകില്ല ആ കഥ

0
193

യൂറോ കപ്പില്‍ ഫൈനലില്‍ പ്രവേശിച്ച ഇംഗ്ലണ്ടിന് അവരുടെ ആദ്യ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിപ്പ് സ്വന്തമാക്കുകയെന്ന സ്വപ്‌നത്തിലേക്ക് ഒരു ജയം മാത്രമാണ് അകലം. ഞായറാഴ്ച നടക്കുന്ന യൂറോ-2024 ഫൈനലില്‍ ഗാരെത് സൗത്ത്‌ഗേറ്റിന്റെ സംഘം സ്‌പെയിനിനെ തോല്‍പ്പിച്ചാല്‍ രാജ്യത്ത് പൊതു അവധി (ബാങ്ക് അവധി) ലഭിക്കുമോ എന്നത് കൂടിയാണ് ഇപ്പോള്‍ ഇംഗ്ലീഷുകാരുടെ ചര്‍ച്ച. ആഘോഷം കെങ്കേമമാക്കാന്‍ ബാങ്കിങ് മേഖലയില്‍ അടക്കം പൊതു അവധി അവര്‍ക്ക് അത്യാവശ്യമാണ്. മുമ്പൊരിക്കല്‍ ഇംഗ്ലണ്ട് ജനത ആശിച്ച ഒരു കിരീടവും പൊതു അവധിയും ഇതേ സ്‌പെയിന്‍ തല്ലിക്കെടുത്തിയ കഥയൊന്നും അവര്‍ക്ക് മറക്കാറായിട്ടില്ല.

ആ കഥയിങ്ങനെയാണ്. 2023-ല്‍ ഓസ്‌ട്രേലിയയിലും ന്യൂസീലാന്‍ഡിലുമായി സംഘടിപ്പിച്ച വനിത ലോക കപ്പില്‍ ഇംഗ്ലണ്ടും-സ്‌പെയിനും തമ്മിലായിരുന്നു കലാശപ്പോര്. ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയപ്പോള്‍ തന്നെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ അടക്കം പൊതു അവധിയെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും ഫൈനലില്‍ സ്‌പെയിന്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ ബലത്തില്‍ ഇംഗ്ലണ്ടുകാരുടെ കിരീടമോഹം ഞെരിച്ചു കളഞ്ഞു. ഇപ്പോള്‍ ഇതാ അതേ സ്‌പെയിന്‍, ഇത്തവണ പുരുഷ ടീം ആണെന്ന വ്യത്യാസം മാത്രം. ആദ്യം കിരീടം മോഹം പൂവണിഞ്ഞാല്‍ വലിയ ആഘോഷത്തിലേക്ക് ആയിരിക്കും രാജ്യം പോവുക.

ജൂലായ് 10 ന്, യൂറോയുടെ രണ്ടാം സെമിയിൽ നെതർലാൻഡിനെതിരെ 2-1 ന് നാടകീയമായ വിജയത്തിന് ശേഷം ഇംഗ്ലീഷ് ടീം ഫൈനലിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. ഇതോടെ വിദേശ മണ്ണിൽ തങ്ങളുടെ ആദ്യ പ്രധാന ടൂർണമെൻ്റ് ഫൈനൽ കളിക്കാനുള്ള കഠിന പരിശീലനത്തിലാണ് സൗത്ത്ഗേറ്റും സംഘവും.