വിഴിഞ്ഞം ട്രയൽ റൺ; ആദ്യ മദർഷിപ്പിനെ മുഖ്യ മന്ത്രി പിണറായി വിജയൻ സ്വീകരിക്കും

0
79

വിഴിഞ്ഞം ട്രയൽ റണ്ണിന് സജ്ജമായി. ആദ്യ മദർഷിപ്പിനെ മുഖ്യ മന്ത്രി പിണറായി വിജയൻ ഇന്ന് സ്വീകരിക്കും. ഇതിലൂടെ യാഥാർത്ഥ്യമാകുന്നത് മലയാളികളുടെ ചിരകാല സ്വപ്നം കൂടിയാണ്.

2015 ൽ ഒപ്പുവച്ച കരാറിന് ജീവൻ വച്ചത് 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ്. മഹാമാരിയിലും പ്രതിഷേധങ്ങളിലും തളരാതെയുള്ള എൽഡിഎഫ് സർക്കാരിന്‍റെ നിശ്ചയദാർഢ്യമാണ് പദ്ധതിയുടെ നെടുത്തൂൺ.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യ മദർഷിപ്പിന് ഇന്ന് സംസ്ഥാനത്തിന്റെ ഔദ്യോഗിക സ്വീകരണം നൽകും. വാട്ടർ സല്യൂട്ട് നല്കിക്കൊണ്ടേയിരിക്കും സ്വീകരണം. 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയടക്കം പ്രമുഖ നേതാക്കൾ പങ്കെടുക്കും.