‘അമ്മ’ കുടുംബത്തിൽ ഇനി ഉലഗനായകനും

0
147

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ നടൻ കമൽഹാസൻ അംഗമായി. മെമ്പർഷിപ്പ് കാമ്പയിൻ്റെ ഭാഗമായി ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദിഖ് കമൽഹാസനു അംഗത്വം നൽകി സ്വാഗതം ചെയ്തു. അമ്മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് വിവരം പങ്കുവെച്ചത്.

‘അമ്മ’ കുടുംബത്തിന്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിന്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകന്‍ കമല്‍ഹാസന്‍ സാറിന് ഓണററി മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഞങ്ങളുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്- അമ്മയുടെ പേജില്‍ കുറിച്ചു.

അമ്മ’ കുടുംബത്തിന്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിന്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകന്‍ കമല്‍ഹാസന്‍ സാറിന് ഓണററി മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഞങ്ങളുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്- അമ്മയുടെ പേജില്‍ കുറിച്ചു. കമൽഹാസൻ-ശങ്കർ ചിത്രം ഇന്ത്യൻ 2 വിൻ്റെ പ്രമോഷൻ്റെ ഭാഗമായാണ് താരം കൊച്ചിയിൽ എത്തിയത്. ചിത്രം തിയേറ്ററുകളിൽ എത്തുമ്പോൾ അമ്മ കുടുംബത്തിന് ആശംസകൾ നേരുന്നുവെന്നും കുറിപ്പിൽ പറയുന്നു. സമ്രിശ്ര അഭിപ്രായമാണ് ഇന്ത്യൻ 2 വിനു ലഭിക്കുന്ന റിപ്പോർട്.