കൊങ്കൺ പാത ഗതാഗതയോഗ്യമായി. ചെളിയും മണ്ണും നീക്കം ചെയ്യുന്ന ജോലികൾ പൂർത്തിയായി. രാത്രി എട്ടരയോടെ തുരങ്കത്തിലെ ചെളിയും മറ്റും നീക്കുന്ന ജോലികൾ പൂർത്തിയായി. ട്രെയിൻ ഗതാഗതം ഉടൻ പുനഃസ്ഥാപിക്കും.
ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് ഗതാഗതം പൂർണമായി തടസപ്പെടുന്ന രീതിയിൽ പാതയിൽ വെള്ളക്കെട്ടും ചളി അടിയുകയും ചെയ്തത്. പിന്നാലെ തുടങ്ങിയ ഏകദേശം 17 മണിക്കൂറോളം നീണ്ടു നിന്ന ദൗത്യമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.
നിലവിൽ മുംബൈക്കും ഗോവക്കുമിടയിലുള്ള ചില ട്രെയിനുകൾ ഇന്ന് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചിട്ടുണ്ട്. ഇന്നലെ യാത്ര തുടങ്ങിയ ട്രെയിനുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. വഴി തിരിച്ചുവിട്ട ട്രെയിനുകൾ മുൻ നിശ്ചയിച്ച രീതിയിൽ തന്നെ യാത്ര തുടരും. മഴയെ തുടർന്ന് ഗോവയിലെ പെർണം തുരങ്കത്തിൽ വെള്ളമിറങ്ങിയതാണ് ട്രെയിനുകൾ വൈകാനും വഴിതിരിച്ചു വിടാനും ഇടയാക്കിയത്.