ജോലിയുടെ പേരിൽ ഫാക്ടറിയിൽ സംഘർഷം, വിരലിൽ എണ്ണാവുന്ന ഒഴിവുകൾ, അഭിമുഖത്തിന് നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ.

0
111

കെമിക്കൽ ഫാക്ടറികളിലെ ജോലിക്കായി നൂറുകണക്കിന് യുവാക്കളാണ് ഗുജറാത്തിലെ ഹോട്ടലുകളിൽ വ്യക്തിഗത അഭിമുഖത്തിന് എത്തിയത്. ഗുജറാത്തിലെ അങ്കലേശ്വറിലെ ഹോട്ടൽ ലോർഡ്സ് പ്ലാസയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യ കെമിക്കൽ ഫാക്ടറിയിലേക്കുള്ള അഞ്ച് ഒഴിവുകളിലേക്കാണ് ഹോട്ടലിൽ വെച്ച് അഭിമുഖം നടന്നത്.

ഫാക്ടറിയിൽ ഷിഫ്റ്റ് ഇൻ ചാർജ്, പ്ലാൻ്റ് ഓപ്പറേറ്റർ, സൂപ്പർവൈസർ, ഫിറ്റർ-മെക്കാനിക്കൽ, എക്സിക്യുട്ടീവ് തുടങ്ങിയ സ്ഥാനങ്ങളിലേക്കായിരുന്നു നിയമനം. സംസ്ഥാനത്ത് ഏറെ പ്രശസ്തിയാർജ്ജിച്ച സ്ഥാപനത്തിലേക്കാണ് അഭിമുഖം നടന്നതെന്നാണ് വിവരം. ഗുജറാത്തിൽ തന്നെ 10 ഇടത്ത് ഇവർ അഭിമുഖം നടത്തിയിരുന്നു. പത്ത് സ്ഥലത്തും നിരവധി പേർ അഭിമുഖത്തിന് എത്തിയിരുന്നു.

കെമിക്കൽ എഞ്ചിനീയറിങ് ബിരുദധാരികളും ഐടിഐ പാസായവരും അടക്കം നിരവധി പേരാണ് ഹോട്ടലിൽ തൊഴിൽ തേടി എത്തിയത്. അഭിമുഖത്തിനായി ഹോട്ടൽ മുറിയിൽ ആദ്യം പ്രവേശിക്കാനായി വരിനിന്നവർ തമ്മിൽ തിക്കിത്തിരക്കി. ഹോട്ടലിൻ്റെ കവാടത്തിലെ ചരിഞ്ഞ പ്രതലത്തിൽ വരിനിൽക്കാൻ ശ്രമിക്കുന്ന ഉദ്യോഗാർത്ഥികളെ മറ്റൊരു സ്ഥാനാർത്ഥി മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അഭിമുഖത്തിൻ്റെ ആവേശത്തെക്കുറിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.