ചെറുപ്രായത്തിൽ തന്നെ ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു യുവ പ്രതിഭയാണ് വു ഗ്രൂപ്പിന്റെ ഈ ചെയർപേഴ്സൺ

0
134

ആശയത്തെ ഒരു ബിസിനസ്സാക്കി വളർത്തിയെടുക്കുക, ആ ആശയം പുതിയ ഉയരങ്ങളിൽ എത്തിക്കുക എന്നത് ചെറിയ കാര്യമല്ല. പലരും തങ്ങളുടെ ജീവിതത്തിൻ്റെ നല്ലൊരു ഭാഗവും ഇത്തരം പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നു. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തമായി, ചെറുപ്രായത്തിൽ തന്നെ ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു യുവ പ്രതിഭയെക്കുറിച്ചാണ് നമ്മൾ ഇപ്പോൾ സംസാരിക്കുന്നത്. വു ഗ്രൂപ്പിൻ്റെ ചെയർപേഴ്സണും സിഐഒയുമായ ദേവിത സറഫാണ് താരം.

തന്റെ 24-ാം വയസിലാണ് ദേവിത വു ഗ്രൂപ്പിന് തുടക്കമിടുന്നത്. ഇതോടകം 30 ലക്ഷത്തിലധികം വു ടെലിവിഷനുകള്‍ വില്‍ക്കാന്‍ അവള്‍ക്കു സാധിച്ചു. വു ടെലിവിഷന്‍സിന്റെ ഇന്നത്തെ വരുമാനം ഏകദേശം 1,000 കോടി രൂപയില്‍ അധികമാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള മികച്ച ടിവി ബ്രാന്‍ഡായി മാറാന്‍ വു- വിന് സാധിച്ചിട്ടുണ്ട്.

ഹുറൂൺ റിപ്പോർട്ട് 2020 പ്രകാരം, 40 വയസ്സിന് താഴെയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ സ്വയം നിർമ്മിത വനിതയാണ് ദേവിത സറഫ്. ഫോർച്യൂണിൻ്റെ ഇന്ത്യയിലെ ഏറ്റവും ശക്തരായ 50 സ്ത്രീകളിൽ ഇടം നേടാൻ അവർക്ക് കഴിഞ്ഞു. ഫോബ്‌സ് ഇന്ത്യയുടെ മോഡൽ സിഇഒ ആയും ദേവിതയെ തിരഞ്ഞെടുത്തു. ഈ ചെറുപ്രായത്തിലെ ഈ നേട്ടങ്ങൾ ബിസിനസ് ലോകത്തെയും അമ്പരപ്പിക്കുന്നതാണ്.