ഇഡി അന്വേഷണത്തിൽ നിർമ്മാതാക്കളിലൊരാളായ നടൻ സൗബിൻ ഷാഹിർ മൊഴി നൽകി.

0
569

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ ED അന്വേഷണത്തിൽ നിർമ്മാതാക്കളിലൊരാളായ നടൻ സൗബിൻ ഷാഹിർ മൊഴി നൽകി. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകളിൽ ഏർപ്പെട്ടിട്ടില്ല. എല്ലാത്തിനും കൃത്യമായ രേഖകളുണ്ടെന്ന് ഇ.ഡിക്കും മൊഴി നൽകി.

ജൂണ്‍ 11നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കള്ളപ്പണ ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയുടെ നിർമ്മാണത്തിനായി തന്റെ പക്കൽ നിന്നും പണം വാങ്ങി കബളിപ്പിച്ചതായി സിറാജ് എന്ന നിർമ്മാതാവാണ് പരാതി നൽകിയത്.

7 കോടി രൂപയാണ് ചിത്രത്തിനായി പറവ ഫിലിംസിന് നൽകിയത്. പറവ ഫിലിംസ് ചിത്രത്തിന് 40 ശതമാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നായിരുന്നു സിറാജിൻ്റെ പരാതി. എന്നാൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കരാർ ലംഘിച്ചത് പരാതിക്കാരനാണെന്നും നിർമ്മാതാക്കൾ മൊഴി നൽകി. ഇയാളിൽ നിന്ന് വാങ്ങിയ ഏഴ് കോടിയിൽ ആറരക്കോടി തിരികെ ലഭിച്ചതായും അണിയറപ്രവർത്തകർ അറിയിച്ചു.