ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യം റദ്ദാക്കി

0
85

നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം നടത്തിയ കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി. പ്രതികളെയെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.

കേസിൽ മൊത്തം 11 പ്രതികൾ ആണ് ഉള്ളത്. രണ്ടുപേർ മൈനർ ആണ്.മൂന്നുപേരെ റിമാൻഡ് ചെയ്തു.പ്രതികളായ മറ്റ് ആറു പേർക്ക് അനുവദിച്ചിരുന്ന ജാമ്യം റദ്ദ് ചെയ്തതോടെ പൊലീസ് ഇവരെയും കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പ്രതികൾ ഉപയോഗിച്ച വാഹനങ്ങളും, ആയുധങ്ങളും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് റിവ്യൂ പെറ്റീഷൻ നൽകിയത്.

അതേസമയം അക്രമത്തിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഐഎമ്മും ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം മുപ്പതോളം വരുന്ന സംഘമാണ് ഡിവൈഎഫ്ഐ, സിപിഐഎം പ്രവർത്തകർക്കെതിരെ അക്രമം നടത്തിയത്. സംഭവത്തിൽ സുഹൈൽ അടക്കം എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടാലറിയുന്ന 20 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡണ്ട് സുഹൈൽ ബിൻ അൻവർ ആണ് അക്രമത്തിന് നേതൃത്വം നൽകിയത്. അക്രമത്തിൽ എട്ടോളം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.