പാരീസ് ഒളിമ്പിക്‌സ്; പിവി സിന്ധുവും അജന്ത ശരത് കമലും ഇന്ത്യൻ പതാകയേന്തും

0
42

പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിൽ ബാഡ്മിൻ്റൺ താരം പിവി സിന്ധുവും ടേബിൾ ടെന്നീസ് താരം അജന്ത ശരത് കമലും ഇന്ത്യൻ പതാകയേന്തും. ഷൂട്ടർ ഗഗൻ നാരംഗാണ് ഇന്ത്യൻ ടീമിനെ നയിക്കുക. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് പി ടി ഉഷയാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.

റിയോ ഒളിംപിക്സിൽ വെള്ളിയും ടോക്കിയോയിൽ വെങ്കലവും നേടിയ സിന്ധു രണ്ട് മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ്. ബോക്സിങ് താരം മേരി കോമിന്റെ പിന്മാറ്റത്തെ തുടർന്നാണ് ഗഗൻ നാരംഗിനെ ഇന്ത്യൻ സംഘത്തിന്റെ തലവനാക്കിയത്.

ലണ്ടൻ ഒളിംപിക്സിൽ 10 മീറ്റർ എയർ റൈഫിളിൽ വെങ്കലമെഡൽ നേടിയ താരമാണ് ഗഗൻ നാരംഗ്. ഈ മാസം 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് പാരിസ് ഒളിംപിക്സ് നടക്കുന്നത്.