സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ ഇടിവ്

0
43

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില കുറയുന്നു. ഇന്ന് 280 രൂപയാണ് കുറഞ്ഞത്. 54000ന് മുകളിലുണ്ടായിരുന്ന സ്വർണ വില ഇതോടെ 53,680 രൂപയായി കുറഞ്ഞു. ഇന്നലെ 160 കുറഞ്ഞിരുന്നു

ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണത്തിന് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. സ്വർണം പവന് 520 രൂപയും ഒരു ഗ്രാം സ്വർണത്തിന് 65 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. സ്വർണം പവന് 54,120 രൂപ എന്ന നിരക്കിലാണ് ശനിയാഴ്ച വിൽപ്പന നടന്നത്. ഒരു ഗ്രാം സ്വർണത്തിന് 6,765 രൂപയുമായിരുന്നു.

ഈ മാസമാദ്യം വില 53,000 രൂപയിൽ താഴെ പോയതിന് ശേഷമാണ് വീണ്ടും വിലയിൽ വർധനവുണ്ടായത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇടിവിൽ നിന്ന് സ്വർണവില ശനിയാഴ്ച കുതിച്ചുയർ‌ന്നത്. സ്വർണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് സ്വർണ വ്യാപാരികൾ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിക്കപ്പെട്ടാൽ രാജ്യത്ത് വരുംദിവസങ്ങളിൽ സ്വർണവില കുറഞ്ഞേക്കും.