ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

0
50

ആലപ്പുഴയിൽ കുഴഞ്ഞുവീണ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു. ആലപ്പുഴ മുഹമ്മ എബിവി എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനി താര സജീഷാണ് മരിച്ചത്. ഇന്നലെ വൈകിട്ട് സ്‌കൂൾ വിട്ട് വരുന്നതിനിടെയാണ് റോഡിൽ കുഴഞ്ഞു വീണത്.

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സജീഷ്-കവിത ദമ്പതികളുടെ മൂത്ത മകളാണ് താര.

ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു പിന്നീട് ഇന്നലെ രാത്രിയോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്കാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകുക.