പാമ്പുകടിയേറ്റവർക്ക് ആന്റീവെനം നൽകുന്ന ആശുപത്രികളുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കാൻ നിർദേശം നൽകി ആരോഗ്യമന്ത്രി

0
188

പാമ്പുകടിയേറ്റവർക്കുള്ള ചികിത്സയ്ക്കായി പാമ്പുവിഷം നൽകുന്ന ആശുപത്രികളുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി.

പാമ്പ് കടിയേറ്റാല്‍ വളരെപ്പെട്ടെന്ന് ആന്റീവെനം ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. അതിനാല്‍ പാമ്പ് കടിയേറ്റ് വരുന്നവര്‍ക്ക് അധിക ദൂരം യാത്ര ചെയ്യാതെ ആന്റിവെനം ലഭ്യമാക്കേണ്ടതുണ്ട്. താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളിലാണ് ആന്റീവെനം ലഭ്യമാക്കിയിട്ടുള്ളത്.

പരമാവധി ആശുപത്രികളില്‍ ആന്റിവെനം ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. മതിയായ ആന്റിവെനം ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്‍.-ന് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.