14 വർഷഷങ്ങൾക്ക് ശേഷം യുകെയിൽ ലേബർ പാർട്ടി അധികാരത്തിൽ വരുമെന്ന് സൂചന നൽകി എക്സിറ്റ് പോൾ ഫലം

0
149
FILE - Keir Starmer, leader of Britain's opposition Labour Party, delivers a speech at a business conference in London, on Feb. 1, 2024. (AP Photo/Kirsty Wigglesworth, File)

ബ്രിട്ടൻ അധികാര പരിവർത്തനത്തിൻ്റെ സൂചന നൽകി. 14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണം അവസാനിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്.

ഇതോടെ ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. 650 അംഗ പാർലമെൻ്റിൽ 410 സീറ്റുകൾ അദ്ദേഹം നേടുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഋഷി സുനകിന്‍റെ കൺസർവേറ്റീവ് പാർട്ടിക്ക് 131 സീറ്റ് മാത്രമാണുള്ളത്. നിലവിൽ വോട്ടെണ്ണൽ തുടങ്ങിയിരിക്കുകയാണ്. ഔദ്യോഗിക ഫലങ്ങൾ അല്പസമയത്തിനകം പുറത്തുവരും.