അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസ്സുകാരൻ മരിച്ചു

0
104

അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസ്സുകാരൻ മരിച്ചു. ഫറോഖ് കോളജ് സ്വദേശി മൃതുലാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഇതോടെ സംസ്ഥാനത്ത് അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് മാസത്തിനിടെയാണ് 3 മരണം. ഫറോഖ് കോളജിന് സമീപത്തെ അച്ചൻകുളത്ത് കുളിച്ചതിന് ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടത്.