ICC T20 ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ ഒന്നാം സ്ഥാനത്ത്

0
204

ഐസിസി ടി20 ഓൾറൗണ്ടർ റാങ്കിംഗിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ ഒന്നാമത്. ലോകകപ്പ് വിജയത്തിന് ശേഷമാണ് ഐസിസി ടി20 ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യയെ തിരഞ്ഞെടുത്തത്. ടി20 ലോകകപ്പിൽ ഇന്ത്യക്കായി 144 റൺസും 11 വിക്കറ്റും ഹാർദിക് നേടിയിരുന്നു.

ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലിൽ 3/20 വിക്കറ്റുകൾ നേടി നിർണായക പങ്ക് വഹിച്ചു. ഹാർദിക് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഒന്നാമതെത്തി. ഒന്നാമതായിരുന്ന ശ്രീലങ്കൻ താരം വനിന്ദു ഹസരംഗ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫൈനലിലെ അവസാന ഓവറിൽ കൃത്യത പാലിച്ച ഹാ‍ർദ്ദിക് ആത്മവിശ്വാസത്തിന്‍റെ ആൾരൂപമായി.

വിജയനിമിഷത്തില്‍ വിതുമ്പലോടെ ക്യാമറകള്‍ക്ക് മുമ്പില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന ഹാര്‍ദ്ദിക്ക് പാണ്ഡ്യക്ക് അരികിലേക്ക് നടന്നുവന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഹാര്‍ദ്ദിക്കിനെ ചേര്‍ത്തുപിടിച്ച് കവിളില്‍ ചുംബിച്ചു.രോഹിത്തിന്‍റെ പിന്‍ഗാമിയാവുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 2026 ലോകകപ്പിലേക്ക് ഇനിയും ഏറെ സമയമുണ്ടെന്നും രോഹിത്തിനും കോലിക്കും ഒപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നുമായിരുന്നു ഹാര്‍ദ്ദിക്കിന്‍റെ പ്രതികരണം.