നീറ്റ്-പിജി പരീക്ഷ; ഈ മാസം നടക്കും, ചോദ്യപേപ്പർ രണ്ട് മണിക്കൂർ മുമ്പ് തയ്യാറാക്കും

0
130

നീറ്റ്-പിജി പരീക്ഷ ഈ മാസം നടക്കുമെന്നാണ് റിപ്പോർട്ട്. പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ചോദ്യപേപ്പർ തയ്യാറാക്കും. ചോദ്യപേപ്പർ ചോർച്ച വിവാദത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

ജൂണ്‍ 23-ന് നടത്തേണ്ടിയിരുന്ന നീറ്റ് പിജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള പിഴവുകളെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍കെയായിരുന്നു മാറ്റിവെച്ചത്.

നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച, നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിങ് എജൻസിക്ക് (എന്‍ടിഎ) മേൽ നിലനില്‍ക്കുന്നത്.