സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിൻ്റെ വില 80 രൂപ കൂടി 53,080 രൂപയായി. ഗ്രാമിന് 10 രൂപയും വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 6635 രൂപയാണ് വില.
രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടർന്നു. മെയ് 20ന് സ്വർണവില 55,120 രൂപയിലെത്തി സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി വില 53,000 രൂപയിൽ താഴെ പോയതിന് ശേഷമാണ് വീണ്ടും വിലയിൽ വർധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞമാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയർന്ന നിലയിലേക്ക് സ്വർണവില ഉയർന്നിരുന്നു.