പാർലമെൻ്റിൽ ശിവൻ്റെ ചിത്രം ഉയർത്തി രാഹുൽ ഗാന്ധി

0
142

പാർലമെൻ്റിൽ രാഹുൽ ഗാന്ധി ശിവൻ്റെ ചിത്രം ഉയർത്തി. ത്രിശൂലം അക്രമത്തിൻ്റെ പ്രതീകമല്ല. കോൺഗ്രസിൻ്റെ ചിഹ്നം ശിവൻ്റെ അഭയമുദ്രയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഹിന്ദുത്വം എന്നു പറഞ്ഞാണ് ലോക്‌സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത്. ഭയരഹിതനായിരിക്കണമെന്നാണ് സിക്കിസത്തിലും ഇസ്ലാമിസത്തിലും പറയുന്നതെന്നും രാഹുല്‍ പരാമര്‍ശിച്ചു. എന്നാല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത് സ്പീക്കര്‍ ഓം ബിര്‍ള എതിര്‍ത്തു.

ചില നേതാക്കള്‍ ഇപ്പോഴും ജയിലിലാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തെ എതിര്‍ത്തവരും ദരിദ്രരും ദലിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ ഞാനും ആക്രമിക്കപ്പെട്ടു. അതില്‍ ഏറ്റവും ആസ്വാദ്യകരമായത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ 55 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ ആയിരുന്നുവെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

രാമജന്മഭൂമിയുടേത് കൃത്യമായ സന്ദേശം. അയോധ്യയിൽ മത്സരിക്കാൻ മോദി ശ്രമിച്ചു. സർവേ എതിരായപ്പോൾ പിന്മാറിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. താൻ മണിപ്പൂരിലെ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഭരണഘടനക്കെതിരെ നിരന്തരം ആസൂത്രിതമായ ആക്രമണം നടക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി ചൂണ്ടികാട്ടി. ‘ഇന്ത്യ, ഭരണഘടന, ഭരണഘടനയ്ക്കെതിരായ ആക്രമണത്തെ ചെറുത്തുനില്‍ക്കുന്ന വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആസൂത്രിതമായ ആക്രമണം നടന്നിട്ടുണ്ട്. ഞങ്ങളില്‍ പലരും ആക്രമിക്കപ്പെട്ടുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.