മണിപ്പൂരിൽ പുതുതായി നിർമിച്ച പാലം തകർന്ന് ഒരാൾ മരിച്ചു

0
156

മണിപ്പൂരിൽ പുതുതായി നിർമിച്ച പാലം തകർന്ന് ഒരാൾ മരിച്ചു. ഞായറാഴ്ച രാവിലെ ആറ് മണിയോടെ ഇംഫാൽ നദിക്ക് കുറുകെയുള്ള ബെയ്‌ലി പാലത്തിൽ നിന്ന് ട്രക്ക് മറിഞ്ഞാണ് അപകടം. വിറക് കയറ്റി വന്ന ട്രക്ക് ബെയ്‌ലി പാലത്തിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാലം തകർന്നത്.

അപകടസമയത്ത് ട്രക്കില്‍ നാലുപേരായിരുന്നു ഉണ്ടായിരുന്നത്. പാലം തകർന്നതിന് പിന്നാലെ മൂന്നുപേർ ചാടി. എന്നാല്‍ ട്രക്കിനുള്ളില്‍ കുടുങ്ങിപ്പോയ ഇംഫാല്‍ വെസ്റ്റിലെ മയങ് ഇംഫാല്‍ ബെംഗൂണ്‍ യാങ്ബി സ്വദേശിയായ എംഡി ബോർജാവോ (45) മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വാംഗോയ് പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും മണിപ്പൂർ ഫയർ സർവീസ് ടീമും നടത്തിയ തിരച്ചിലിലാണ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത്.