സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നു; കെ രാധാകൃഷ്ണൻ എംപി

0
103

സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും, ഇഡിയെ രാഷ്ട്രീയമായി ഉപയോഗിച്ച് തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കെ രാധാകൃഷ്ണൻ എംപി. ഇപ്പോൾ ഉന്നയിക്കുന്ന വിഷയങ്ങൾ പുതിയ കാര്യങ്ങളല്ലെന്നും എല്ലാം സുതാര്യമായ പ്രക്രിയയാണെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി.

പാർട്ടി അക്കൗണ്ടിലുള്ള പണം ജനങ്ങളിൽ നിന്നും സമാഹരിക്കുന്നതാണ്. പാർട്ടി കെട്ടിടങ്ങൾ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് സമാഹരിച്ചിട്ടുള്ളത്. ഇത് ജനങ്ങളുടെ കൂടി സ്വത്താണ് എന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.

കേരളത്തിൻറെ സഹകരണ മേഖലയെ തകർക്കുകയും, സഹകരണം മേഖലയിലെ ഇടതുപക്ഷ സ്വാധീനം കുറക്കുകയാണ് ലക്ഷ്യമെന്നും, ഇതിനായി കേന്ദ്ര അന്വേഷണം ഏജൻസികളെ ഉപയോഗിക്കുന്നുവെന്നും കെ രാധാകൃഷ്ണൻ എംപി പരാമർശിച്ചു.